fire-paralel-college

വർക്കല: പാരലൽ കോളേജ് തീകത്തി നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുളളതായി കണക്കാക്കുന്നു. പുന്നമൂട് ആതിരയിൽ ശരത്ചന്ദ്രന്റെ സ്റ്റുഡന്റ്സ് അക്കാഡമിയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കത്തിയത്. 60 അടി നീളവും 20 അടി വീതിയുമുളള ഓല മേഞ്ഞ ഷെഡും അഗ്നിക്കിരയായി. ബെഞ്ചുകളും ഡെസ്കുകളും ഭൂരിഭാഗവും കത്തിനശിച്ചു. സമീപവാസികളാണ് മേൽകൂരയിൽ തീ പടരുന്നതുകണ്ടത്. ഫയർഫോഴ്സ് എത്തിയെങ്കിലും കോളേജു പുരയിടത്തിലേക്ക് വാഹനത്തിന് കടന്നുചെല്ലാൻ സൗകര്യമില്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബക്കറ്റിലും മറ്റും വെളളം കൊണ്ടുവന്നാണ് തീ കെടുത്തിയത്. സമീപത്ത് മറ്റൊരു ഓലഷെഡ് ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരുംമുമ്പ് കെടുത്താനായി.