വർക്കല: യു.ജി.സിയുടെ ഫിറ്റ് ഇന്ത്യ കാമ്പയിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ കോളേജിൽ ഫിറ്റനസ് ക്ലബിന്റെയും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെയും ഐ.ക്യു.സിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത ഫ്ലാഗ്ഓഫ് ചെയ്തു.ഫിറ്റ്നസ് ക്ലബ്ബിന്റെ നോഡൽ ഓഫീസറും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയുമായ പ്രവീൺ.ആർ,ഐ.ക്യു.സി കോ-ഓർഡിനേറ്റർ ഡോ.ബബിത.ജി.എസ്,മലയാളവിഭാഗം മേധാവി പ്രൊഫ. ടി.സനൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.കോളേജിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ട നടത്തത്തിൽ പങ്കുചേർന്നു.