നെടുമങ്ങാട്: കർഷകരുടെ അനുഭവ വേദി ഒരുക്കി ആനാട് കാർഷിക മേളയ്ക്ക് പരിസമാപ്തി. കൃഷിക്കാർ അവരുടെ അനുഭവങ്ങൾ പങ്കിട്ടത് ഏറെ ശ്രദ്ധേയമായി. ആനാട് കൃഷി ഓഫീസർ എസ്. ജയകുമാർ മോഡറേറ്ററായി. ആനാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജെ. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. മേളയുടെ ഭാഗമായി സഹകരണ സെമിനാറും സംഘടിപ്പിച്ചു. ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പ്രതാപചന്ദ്രൻ നായർ, കരകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശങ്കരൻ നായർ, നന്ദിയോട് സഹകരണ ബാങ്ക് പ്രസിഡന്റ് പേരയം ശശി, പാലോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയൻ, നെടുമങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന് രാധാകൃഷ്ണ പിള്ള, വെമ്പായം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം ഫാറൂഖ്, മുണ്ടേല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സനൽകുമാർ എന്നിവർ സംസാരിച്ചു. കെ.എൻ.വി നൗഷാദ് സ്വാഗതവും ഹരികേശൻ നായർ നന്ദിയും പറഞ്ഞു. മേള സന്ദർശിക്കാനും ഉത്പാന്നങ്ങൾ വാങ്ങാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സമാപന സമ്മേളനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. വൈ. ശശി സ്വാഗതവും ബി. ശ്രീകുമാർ നന്ദിയും പറഞ്ഞു.