ആര്യനാട്: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആര്യനാട് ഡിപ്പോയിൽ നിന്നും പൊങ്കാല ദിനമായ 9ന് പുലർച്ചെ 2 മുതൽ മീനാങ്കൽ, വിനോബാനികേതൻ, കോട്ടൂർ, പുറുത്തിപ്പാറ, പറണ്ടോട്, തേവിയാരുകുന്ന്, ഈഞ്ചപ്പുരി, പരുത്തിപ്പള്ളി, പന്നിയോട്, ചൂഴ, മേത്തോട്ടം, അരുവിയോട്, കൊക്കോട്ടേല, ആര്യനാട് എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ഫോൺ: 0472-2853900.