attukal

തിരുവനന്തപുരം: അമ്മയെ ഒരു നോക്കു കാണാനും ആ തിരുസന്നിധിയിൽ ഒന്ന് തൊട്ടു വണങ്ങാനും ആയിരങ്ങളാണ് നാലാം ഉത്സവ ദിവസമായ ഇന്നലെയും ആറ്റുകാലിലേക്ക് ഒഴുകിയെത്തിയത്. മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദേവിക്ക് വഴിപാടായി കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിച്ച ഭജനയുമുണ്ടായിരുന്നു. വെെകിട്ട് ഏഴോടെ ആരംഭിച്ച ഭജന കേൾക്കാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്. നഗരത്തിലെ മിന്നൽ പണിമുടക്കും ഭക്തജന തിരക്കിനെ ബാധിച്ചില്ല. പൊങ്കാല അടുക്കുന്നതോടെ ക്ഷേത്രത്തിന് സമീപത്തെ നിരത്തുകളെല്ലാം അടുപ്പുകൂട്ടാനായി ഭക്തർ ബുക്ക് ചെയ്തു തുടങ്ങി.

 ആറ്രുകാലിൽ ഇന്ന്

രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യദർശനം ,5.30ന് അഭിഷേകം, 6ന് ദീപാരാധന, 6.40ന് ഉഷപൂജ, ദീപാരാധന, 6.50ന് ഉഷഃശ്രീബലി, 7.15ന് കളഭാഭിഷേകം, 8.30ന് പന്തീരടി പൂജ, ദീപാരാധന, 11.30ന് ഉച്ചപൂജ, 12ന് ദീപാരാധന, 12.30ന് ഉച്ചശ്രീബലി, 1ന് നട അടയ്ക്കൽ, വെെകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, 7.15ന് ഭഗവതിപൂജ, 9ന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴശ്രീബലി, 12ന് ദീപാരാധന,1ന് നട അടയ്ക്കൽ, പള്ളിയുറക്കം.

 കലാപരിപാടികൾ

അംബ - വെെകിട്ട് 5ന് നൃത്തപരിപാടി, 6ന് ശാസ്ത്രീയനൃത്തം, 9.30ന് ഫ്യൂഷൻ

അംബിക - രാവിലെ 5 മുതൽ 11വരെ ഭക്തിഗാനാലാപനം, ദേവീമാഹാത്മ്യപാരായണം, കർണാടകസംഗീതം, സംഗീതാർച്ചന, വെെകിട്ട് 5ന് നങ്ങ്യാർകൂത്ത്, 6ന് നൃത്തനിശീഥിനി, 7ന് ശാസ്ത്രീയനൃത്തം, 8ന് ഭക്തിഗാനങ്ങൾ, 10ന് ഗാനമേള.

അംബാലിക - രാവിലെ 5 മുതൽ 11വരെ ഭജന, ദേവീമാഹാത്മ്യ പാരായണം, സംഗീതകച്ചേരി, വെെകിട്ട് 5ന് പിന്നൽ തിരുവാതിര, 6ന് കഥകളി, 7ന് ശാസ്ത്രീയനൃത്തം, 11ന് ഭജൻസ്.

കിഴക്കേകോട്ടയിൽ മെഡിക്കൽ ക്യാമ്പ്

പൊങ്കാല ദിവസം കിഴക്കേകോട്ട പൗരസമിതിയുടെയും വെൺപാലവട്ടം ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെയും നേതൃത്വത്തിൽ കിഴക്കേകോട്ടയ്ക്ക് മുൻവശത്ത് നിംസ് മെഡിസിറ്റി വിദഗ്ദ്ധ ഡോക്ടർമാരുടെ മെഡിക്കൽ ക്യാമ്പ്, ആംബുലൻസ് സർവീസ്, ഇൻഫർമേഷൻ സെന്റർ, വോളന്റിയ‌ർ സേവനം, അന്നദാനം എന്നിവ ഉണ്ടാകും. പൊങ്കാലത്തലേന്ന് വൈകിട്ട് 7 ന് ഗാനമേള.