abbas

വിതുര:സി.പി.എം നേതാവും വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന കെ. അബ്ബാസിന്റെ ചരമവാർഷിക ദിനാചരണ അനുസ്മരണയോഗവും, വിതുര വില്ലേജ് ഫാമിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ, സൈഫിൻസ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ചാരുപാറ രവി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എസ്. വിദ്യാസാഗർ, പി. അയ്യപ്പൻപിള്ള, ജി. അപ്പുക്കുട്ടൻകാണി, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി, സി.പി.എം നെടുമങ്ങാട് ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, പി.സി. ജനാർദ്ദനൻ, ബാലകൃഷ്ണൻനായർ, വിശ്വനാഥൻനായർ, ചന്ദ്രദത്ത്, ഷാഫി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച കർഷകനായ തിമിതിയോസ്, മികച്ച കൃഷി ഒാഫീസർ ആനാട് എസ്. ജയകുമാർ, മത്സ്യകർഷക കോഒാർഡിനേറ്റർ തച്ചൻകോട് മനോഹരൻനായർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.