പൂവാർ: കരുംകുളം എസ്.എൻ.ഡി.പി യു.പി.സ്‌കൂളിന്റെ 52-ാമത് വാർഷികാഘോഷം നാളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ എസ്. സുരേഷ് ബാബു അദ്ധ്യക്ഷ വഹിക്കും. നെയ്യാറ്റിൻകര എ.ഇ.ഒ എസ്. സുജാത മുഖ്യ പ്രഭാഷണം നടത്തും. വാർഡ് മെമ്പർ കെ.ആർ. കലാ റാണി, സെന്റ് ആൻഡ്രൂസ് എൽ.പി.സ്‌കൂൾ മാനേജരും കരുംകുളം ഇടവക വികാരിയുമായ ഫാ. ശാന്തപ്പൻ മര്യാദാസൻ, ബി.ആർ.സി ട്രെയിനർ എ.എസ്. ബെൻ റെജി, സാംസ്കാരിക വിദ്യാ പോഷിണി സഖ്യം ഡയറക്ടർ ജോയി ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് സോണി വർഗീസ് തുടങ്ങിയവർ സംസാരിക്കും. സ്‌കൂൾ പ്രതിനിധി എസ്.എസ്. സുരേഷ് നന്ദി പറയും. തുടർന്ന് സബ് ജില്ലാ,റവന്യൂ ജില്ലാ,സ്കൂൾ തല മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം ചെയ്യും. സാംസ്‌കാരിക വിദ്യാപോഷിണി സംഖത്തിന്റെ 'കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം' സ്കൂൾ മാനേജർ എസ്. സുരേഷ് ബാബുവും ഏറ്റുവാങ്ങുമെന്ന് സ്‌കൂൾ ഹെസ്മിസ്ട്രസ് സുജാതാ മേനോൻ. എ.കെ അറിയിച്ചു.