death
വാഹനാപകടത്തിൽ മരിച്ച ദമ്പതികൾ.

വെള്ളനാട്: മേലാംകോടിനു സമീപം ലോറി ബൈക്കിൽ ഇടിച്ച് ദമ്പതികൾ തത്ക്ഷണം മരിച്ചു. വെള്ളറട കരിക്കമാൻകോട് മുണ്ടനാട് മണ്ണാറത്തലയ്ക്കൽ ഹൗസിൽ ജോൺകുട്ടി (65), ഭാര്യ മേഴ്സിജോൺ (56) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കരയുള്ള മകൻ സാജൻ ജോണിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ്‌ അപകടം. ജോൺകുട്ടി ഒാടിച്ചിരുന്ന ബൈക്കിനെ അതേ ദിശയിൽ വന്ന ലോറി മറികടക്കുന്നതിനിടെ ബൈക്കിന്റെ ഹാന്റിലിൽ ലോറി തട്ടി. ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട ജോൺകുട്ടിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിന്റെ പിറകിലിരുന്ന മേഴ്സി ജോൺ ഇടിയുടെ ആഘാതത്തിൽ തലയടിച്ചു വീണാണ്‌ മരിച്ചത്. നാട്ടുകാരും അരുവിക്കര പൊലീസുംചേർന്ന്‌ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി. ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് മക്കൾ: മേരിജോൺ (കാട്ടാക്കട താലൂക്ക് ഒാഫീസ്), സുനിത ജോൺ (എൽ.എം.എസ്.എൽ.പി.എസ് കോടൻകര). മരുമക്കൾ: ലുഥിയ സാജൻ,വിജയകുമാർ, മ്യത്തിംഗൻ.