വിതുര: സി.പി.എം വിതുര ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം നേതാവ് കെ. അബ്ബാസ് അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി എ. സമ്പത്ത്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, സി.പി.എം വിതുര ഏരിയാസെക്രട്ടറി എഡ്വ.എൻ. ഷൗക്കത്തലി, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി, മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാർ, മുൻ ജില്ലാ പഞ്ചായത്തംഗം എസ്. സഞ്ജയൻ, കൊപ്പം വാർഡ് മെമ്പർ ഷാഹുൽനാഥ് അലിഖാൻ എന്നിവർ പങ്കെടുത്തു.