കുഴിത്തുറ: തക്കല ദർഗയിൽ വാർഷികോത്സവത്തിന് കൊടിയേറി. 9വരെ എല്ലാദിവസവും രാത്രി 9ന് ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും. മുഖ്യചടങ്ങായ പീർ മുഹമ്മദ് അപ്പാ രചിച്ച ജ്ഞാനപുകാഴ്‌ച പാരായണം ഒമ്പതിന് രാത്രി ഒമ്പതു മുതൽ പുലർച്ചെ വരെ നടക്കും. പാരായണത്തിൽ കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. 10ന് വൈകിട്ട് അഞ്ചിനാണ് നേർച്ച വിതരണം. തമിഴ്നാട് ട്രാൻസ്പോർട്ട് പ്രത്യേക ബസ് സർവീസ് നടത്തും. 9ന് കന്യാകുമാരി ജില്ലക്ക് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.