subrahmanyam
ഡോ.എൽ.സുബ്രഹ്മണ്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംഗീത പുരസ്​​കാരമായ സ്വാതി പുരസ്‌കാരം ലോകപ്രശസ്ത വയലിനിസ്റ്റ് ഡോ. എൽ. സുബ്രഹ്മണ്യത്തിന് നൽകും. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി. ലളിത, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മുഖത്തല ശിവജി, ശ്രീവത്സൻ ജെ. മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിശ്​​ചയിച്ചത്. ഡോ. എൽ. സുബ്രഹ്മണ്യം വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ കലാകാരനാണെന്ന് ജൂറി വിലയിരുത്തി.