വാമനപുരം: പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട്, പാലോട്, കുറുപുഴ വില്ലേജുകളായിരുന്നു കാലങ്ങളായി കുടിവെള്ള ക്ഷാമം നേരിട്ടിരുന്നത്. ഇതിന് പരിഹാരമായി കുടിവെള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻക്കുട്ടി പറഞ്ഞു. 2018-19 -ൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 കോടി രൂപയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. എന്നാൽ സ്ഥല ലഭ്യതയിൽ ഉണ്ടായ മാറ്റംമൂലം ദർഘാസ് റദ്ധാക്കി. എന്നാൽ ഇപ്പോൾ പുതിയ രൂപരേഖ ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് തയാറാക്കിയതായും അവയ്ക്ക് ഉടൻ അഗീകാരം നൽകുമെന്നും ഡി.കെ. മുരളി എം. എൽ. എയെ മന്ത്രി അറിയിച്ചു.
സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിനിടെ ചില പരാതി ഉയർന്നതോടെ ടെൻഡർ റദ്ധാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബാർട്ടൻ ഹിൽ എൻജിനീറിങ് കോളേജ് മുഖേന പുതിയ രൂപരേഖ തയാറാക്കി. ഈ രൂപരേഖയിലുണ്ടായ മാറ്റങ്ങൾക്കനുസരിച്ചു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി നൽകി ഒരു മാസത്തിനകം വിജ്ഞാപനം ഇറക്കുമെന്നും മന്ത്രി പറഞ്ഞു.