തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ഔട്രീച് ബ്യൂറോയുടെ ആഭിമിഖ്യത്തിൽ ഇന്ന് കരുംകുളം ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ,പുല്ലുവിളയിൽ രാത്രി നടത്തം സംഘടിപ്പിക്കും.വൈകിട്ട് 5ന് പുല്ലുവിള സെന്റ് ജേക്കബ് കമ്മ്യൂണിറ്റി സെന്ററിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ ഉദ്ഘാടനം ചെയ്യും.തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ ഡോ.ഐറിസ് കൊയ്ലിയോ വിഷയാവതരണം നടത്തും.റീജിയണൽ ഔട്രീച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ബീന മുഖ്യപ്രഭാഷണം നടത്തും.ഇതോടനുബന്ധിച്ച് സ്ത്രീകൾക്കായി വിവിധ കലാകായിക മത്സരങ്ങൾ,കലാപരിപാടികൾ,പാവനാടകം തുടങ്ങിയവ അരങ്ങേറും.സ്ത്രീകളുടെ രാത്രിനടത്തത്തോടെ പരിപാടികൾ സമാപിക്കും.