വിഴിഞ്ഞം: മുക്കോല പനവിളക്കോട് ശ്രീ ചാമുണ്ഡിദേവിക്ഷേത്രത്തിലെ കുംഭ പുണർത ഹോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 6ന് മഹാഗണപതിഹോമം,7ന് കലശപൂജ, കലശാഭിഷേകം, തുടർന്ന് പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ, 9.15ന് ദീപ പ്രജ്വാലനം, 9.30 ന് ലളിതാസഹസ്രനാമം,തുടർന്ന് ദേവീഭാഗവതപാരായണം, 12ന് തിരുനാൽ സദ്യ,വൈകിട്ട് 4.15ന് ഐശ്വര്യപൂജ,7.15ന് പുഷ്പാഭിഷേകം,കുങ്കുമാഭിഷേകം, 9.30ന് നാടകം,ശനിയാഴ്ച രാവിലെ 8ന് കളമെഴുത്തും പാട്ടും,തുടർന്ന് ആയില്യപൂജയും നാഗരൂട്ടും,വൈകിട്ട് 5 ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 9ന് സിനിമാറ്റിക് ഡാൻസ്,ഞായറാഴ്ച രാവിലെ 6ന് മൃത്യുജ്ഞയഹോമം,7.30ന് വിഷ്ണുസഹസ്രനാമം, വൈകിട്ട് 6 ന് ദീപകാഴ്ച സമർപ്പണം,രാത്രി 7 ന് ഭഗവതിസേവ,8ന് അത്താഴപൂജ, 9.30ന് ഗാനമേള.