മലയിൻകീഴ് : യുവാവ് വീടിന് പിന്നിലെ കിണറ്റിൽ മരിച്ച നിലയിൽ .മലയിൻകീഴ് മാവോട്ടുകോണം വിഷ്ണു നിവാസിൽ വിനീതാണ്(26) മരിച്ചത്.ഇന്നലെ പുലർച്ചെ മുതൽ വിനീതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കിടക്കുന്നത് ബന്ധുക്കൾ കണ്ടത്. മൊബൈൽഫോണും ഉടുത്തിരുന്ന പേശയും കിണറിന്റെ കൈവരിയിൽ വച്ചിരുന്നു.കാട്ടാക്കട ഫയർഫോഴ്സ് വിനിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു..ഭാര്യ : സൗമ്യ.മകൾ : ടെസ.മരണാനന്തരച്ചടങ്ങുകൾ : ഞായറാഴ്ച വൈകുന്നേരം 3ന്.