നെടുമങ്ങാട് : ഉണ്ടപ്പാറ പൗരസമിതി വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കുട്ടികളുടെ വേനൽ ക്യാമ്പ് സംഘടിപ്പിക്കാനും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. 13 അംഗ എക്‌സിക്യുട്ടീവിനെയും 15 അംഗ ഉപദേശകസമിതിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി എസ്. ഗോപാലപിള്ള (പ്രസിഡന്റ്), ആർ. സുകുമാരൻ നായർ (വൈസ് പ്രസിഡന്റ്), എം. ബിജു (സെക്രട്ടറി), ബി.എസ്. വിക്രമൻ നായർ (ജോയിന്റ് സെക്രട്ടറി), എസ്. മുഹമ്മദ് റാഫി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.