വിഴിഞ്ഞം:അടിമലത്തുറയിൽ വീടുകയറി സ്ത്രീയെ ബന്ദിയാക്കുകയും പൊലീസിന്റെ കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ.അടിമലത്തുറ എ.കെ.ജി ജംഗ്ഷന് സമീപം എം.സി ദാസ് ഭവനിൽ അലോഷ്യസിനെയാണ് (38)അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം രാത്രിയിൽ അടിമലത്തുറ അമ്പലത്തിൻമൂല ജൂബിലി നഗറിൽ കണ്മണി ഹൗസിൽ ഉഷാറാണിയുടെ വീട് ആക്രമിക്കുകയും വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിനുതടസം വരുത്തുകയുമായിരുന്നു.വിഴിഞ്ഞം എസ്.ഐ എസ്.ബി പ്രവീൺ,എസ്.ഐ സജി.എസ്.എസ്,രഞ്ജിത് ജി.കെ,ബാബു.കെ,സി.പി.ഒ മാരായ ജോസ്,അജികുമാർ,കൃഷ്ണകുമാർ,സഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.