babu

വൈപ്പിൻ : എടവനക്കാട് ഇല്ലത്ത്പടി കിഴക്ക് കൂട്ടുപുരക്കൽ ബാബു ( 60 )തോട്ടിൽ മരിച്ച നിലയിൽ . തെങ്ങുകയറ്റതൊഴിലാളിയാണ്. ക്ഷീരകർഷകൻ കൂടിയായിരുന്നു. വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ മണൽ ഒരുക്കൽ ജോലികൾ ഉച്ച വരെ ബാബു ചെയ്തിരുന്നു.പശുവിനെ കറക്കുന്ന സമയമായിട്ടും ആളെ കാണാതായതിനെതുടർന്ന് തിരച്ചിലിലാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പണിആയുധുങ്ങൾ വൃത്തിയാക്കാൻ തോട്ടിൽ ഇറങ്ങവേ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. അപ്‌സമാര രോഗം ഉണ്ടായിരുന്നു. ഭാര്യ : പള്ളുരുത്തി അറക്കൽ തേവർകാട് കുടുംബാംഗം ലതിക.