. ലിവർപൂളിനെ 2-0ത്തിന് കീഴടക്കി ചെൽസി
എഫ്.എ കപ്പ് ക്വാർട്ടറിൽ
. രണ്ടാഴ്ചയ്ക്കിടെ ലിവർപൂൾ നേരിടുന്ന മൂന്നാം തോൽവി
ലണ്ടൻ : രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ മത്സരത്തിലും തോറ്റ് ലിവർപൂൾ അപ്രതീക്ഷിത വിജയത്തിലൂടെ എഫ്.എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി ചെൽസി.
കഴിഞ്ഞ രാത്രി ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ തോൽവി. 13-ാം മിനിട്ടിൽ വില്ലെയ്‌നും 64-ാം മിനിട്ടിൽ റോസ് ബാർക്ക്‌ലിയും നേടിയ ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം.
ജർമ്മൻ കോച്ച് യൂർഗൻ ........... കീഴിൽ സീസണിൽ അതിഗംഭീര പ്രകടനം നടത്തിവന്നലിവർപൂളിന് ഫെബ്രുവരി 19ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരായ ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിലായിരുന്നു ആദ്യ തോൽവി. തുടർന്ന് പ്രിമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ 3-2ന് കീഴടക്കിയെങ്കിലും വാറ്റ്‌ഫോഡിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽക്കേണ്ടിവന്നിരുന്നു. പ്രിമിയർ ലീഗിൽ തോൽവിയറിയാതെ 44 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് വാറ്റ് ഫോർഡിൽ നിന്ന് ഇരുട്ടടിയേറ്റത്. അതിന് പിന്നാലെയാണ് ചെൽസിയിൽ നിന്നുള്ള പ്രഹരം.