കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ സമരം ഇന്നലെ നഗരത്തിൽ വലച്ച ആറ് മണിക്കൂർ
സമയം രാവിലെ 9.00
ആറ്റുകാൽ ഭാഗത്തേക്ക് പോകേണ്ട സ്വകാര്യബസ് കിഴക്കേകോട്ടയിലെ സ്‌റ്റാൻഡിലെത്തുന്നു
രാവിലെ 9.05
എ.റ്റി.ഒ സാം ലോപ്പസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബസ് തടയുന്നു
രാവിലെ 9.10
ബസിന്റെ സർവീസ് അനധികൃതമാണെന്നും പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ
രാവിലെ 9.20
ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിൽ വാക്കേറ്റം
രാവിലെ 9.30
ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തുന്നു, ബസിനെ പോകാൻ അനുവദിക്കണമെന്ന് പൊലീസ്
രാവിലെ 9.35
ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ വാക്കേറ്റം, ഉന്തുംതള്ളും, എ.റ്റി.ഒയെയും ഉദ്യോഗസ്ഥനെയും പിടിച്ചുതള്ളി
രാവിലെ 9.45
ഇതിനിടെ സ്വകാര്യ ബസിനെ പോകാൻ പൊലീസ് അനുവദിച്ചു, ബഹളം തുടരുന്നു
രാവിലെ 10
സിറ്റി സ്റ്റേഷൻ മാസ്റ്റർ അനിൽകുമാർ അടിവയറ്റിന് ചവിട്ടേറ്റ് വീഴുന്നു, തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി
രാവിലെ 11
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു
രാവിലെ 11.10
തമ്പാനൂരിലും സിറ്റിയിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നിറുത്തി മിന്നൽ പണിമുടക്ക് തുടങ്ങി
രാവിലെ 11.30
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഫോർട്ട് പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു
രാവിലെ 11.45
എം.ജി റോഡിൽ കിഴക്കേകോട്ട മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി അറുനൂറോളം ബസുകളുടെ നീണ്ടനിര
ഉച്ചയ്ക്ക് 12
തമ്പാനൂർ ബസ് സ്‌റ്റേഷന് മുന്നിലും ദീർഘദൂര ബസുകളുടെ നിര
ഉച്ചയ്ക്ക് ഒരുമണി
പലയിടത്തും ബസുകൾ കിട്ടാതെ ജനങ്ങൾ പൊരിവെയിലത്ത്, പ്രതിഷേധം തുടരുന്നു
ഉച്ചയ്ക്ക് 2
സിറ്റി പൊലീസ് കമ്മിഷണർ ഫോർട്ട് സ്‌റ്റേഷനിലേക്ക് എത്തി, പിന്നാലെ ട്രാഫിക് എ.സിയും എത്തി
ഉച്ചയ്ക്ക് 2 .15
കെ.എസ്.ആർ.ടി.സി സൗത്ത് എക്‌സിക്യുട്ടീവ് ഡയറക്ടർ ചർച്ചയ്ക്കായി പൊലീസ് സ്റ്റേഷനിൽ
ഉച്ചയ്ക്ക് 3
ജീവനക്കാർക്ക് സ്‌റ്റേഷൻ ജാമ്യം നൽകാമെന്ന് പൊലീസ് സമ്മതിച്ചതായി അറിയിപ്പ് വന്നു, ഉദ്യോഗസ്ഥരെ മോചിപ്പിക്കാതെ പിരിഞ്ഞ് പോകില്ലെന്ന് ജീവനക്കാർ
ഉച്ചയ്ക്ക് 3.30
ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി
വൈകിട്ട് 5.30
ഉദ്യോഗസ്ഥരുമായി പൊലീസ് ഫോർട്ട് സ്റ്റേഷനിൽ മടങ്ങിയെത്തി
വൈകിട്ട് 5.40
ഉദ്യോഗസ്ഥരെ വിട്ടയച്ചു. പിന്നാലെ ജീവനക്കാരുടെ വക സ്വീകരണം
വൈകിട്ട് 6 മണി
ബസുകൾ സർവീസ് പുനരാരംഭിച്ചു