കോവളം: നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് റസ്റ്റോറന്റിലെത്തിയ നഗരസഭാ സോണൽ ഉദ്യോഗസ്ഥനെ മർദ്ദിച്ച ഉടമയെ കോവളം പൊലീസ് അറസ്റ്റുചെയ്‌തു. കോവളം ബീച്ച് റോഡ് പാലസ് ജംഗ്ഷനിലുള്ള സ്ഥാപനത്തിന്റെ ഉടമ കാശ്‌മീർ സ്വദേശി ഗുലാം മു‌സ്‌തഫയാണ് അറസ്റ്റിലായത്. കഴിഞ്ഞം ദിവസം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണൻ സ്ഥാപനത്തിലെത്തി നികുത അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് നൽകി. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്രതി ഉണ്ണിക്കൃഷ്ണനെ കൈയേറ്റം ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.