രാജ്കോട്ട് : സെമിഫൈനലിൽ ഗുജറാത്തിനെ 92 റൺസിന് കീഴടക്കി സൗരാഷ്ട്ര തുടർച്ചയായ രണ്ടാംവർഷവും രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെത്തി. മാർച്ച് 9ന് തുടങ്ങുന്ന ഫൈനലിൽ ബംഗാളാണ് സൗരാഷ്ട്രയുടെ എതിരാളികൾ. കഴിഞ്ഞവർഷം സൗരാഷ്ട്ര ഫൈനലിൽ വിദർഭയോട് തോൽക്കുകയായിരുന്നു.
ഇന്നലെ 327 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ രണ്ടാം ഇന്നിംഗ്സിൽ 234 റൺസിന് ആൾ ഒൗട്ടാക്കിയാണ് സൗരാഷ്ട്ര ഫൈനലിലെത്തിയത്.സൗരാഷ്ട്ര ആദ്യഇന്നിംഗ്സിൽ 304 റൺസും രണ്ടാം ഇന്നിംഗ്സിൽ 274 റൺസും നേടിയിരുന്നു. ഗുജറാത്ത് ആദ്യ ഇന്നിംഗ്സിൽ 252 റൺസിന് ആൾ ഒൗട്ടായി.
സാക്ഷി ചൗധരി
ബോക്സിംഗ് ക്വാർട്ടറിൽ
അമ്മാൻ : ജോർദാനിൽ നടക്കുന്ന ഏഷ്യൻ ബോക്സിംഗ് ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരം സാക്ഷി ചൗധരി 57 കി.ഗ്രാം വിഭാഗത്തിൽ ക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ തായ്‌ലാൻഡിന്റെ നിലാവൻ ടെക്കാസിയേ പിനെയാണ് സാക്ഷി ഇടിച്ചിട്ടത്.