തിരുവനന്തപുരം: കേരള പുനർനിർമ്മാണ പരിപാടിയുടെ (ആർ.കെ.ഐ) ഉന്നതാധികാര സമിതി ശുപാർശ ചെയ്ത പദ്ധതികൾ ലോകബാങ്കിന്റെ വികസന വായ്പയിൽ നിന്ന് തുക കണ്ടെത്തി നടപ്പാക്കുന്നതിന് അംഗീകാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
1.പ്രളയത്തിൽ തകർന്ന ശാർങ്ങക്കാവ് പാലം പുനർനിർമ്മിക്കുന്നതിന് 12.5 കോടി രൂപ.
2.ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭിത്തികളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് 1.5 കോടി.
3.കുട്ടനാട്ടിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് മൂന്ന് പദ്ധതികൾ 42.6 കോടി.
4.മൃഗസംരക്ഷണ മേഖലയിലെ ഉപജീവന മാർഗങ്ങൾക്ക് 77 കോടി.
5.കുടുംബശ്രീ, കേരള പൗൾട്രി ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി, മീറ്റ് പ്രൊഡ്ര്രക്സ് ഒഫ് ഇന്ത്യ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി. എന്നിവ സഹകരിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ കോഴിയിറച്ചി വിപണിയിലിറക്കുന്നതിനുള്ള കേരള ചിക്കൻ പദ്ധതി 63.11 കോടി.
6.പ്രളയസാദ്ധ്യതാ പ്രദേശങ്ങളിൽ കാലിത്തീറ്റ ഉൽപാദന ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 5.4 കോടി.
7.തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പ്രളയത്തിൽ തകർന്ന 195 കിലോമീറ്റർ റോഡ് പുനർനിർമ്മിക്കുന്നതിന് 67.9 കോടി.
പുനർഗേഹം പദ്ധതിക്ക് 200 കോടി
തീരദേശ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് മത്സ്യബന്ധന തുറമുഖ വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷം 200 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.