dharna

തിരുവനന്തപുരം : ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗവ. കോൺട്രാക്ടർമാർ നടത്തിവരുന്ന ടെൻഡർ ബഹിഷ്കരണ സമരത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ ജില്ലയിലെ കരാറുകാർ ധർണ നടത്തി. കരാറുകാർക്ക് നൽകാനുള്ള 4000 കോടി രൂപ അടിയന്തരമായി അനുവദിക്കുക,ട്രഷറി നിയന്ത്രണം പിൻവലിക്കുക,ടാറിന് യഥാർത്ഥ വില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.മോഹൻകുമാർ,രാധാകൃഷ്ണകുറുപ്പ്,മേനംകുളം വിജയൻ,അബ്ദുൽ ജലീൽ,അബ്ദുൽ കലാം തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ..

ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം എ.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാപ്രസിഡന്റ് പി.മോഹൻകുമാർ സമീപം