mahila

കിളിമാനൂർ:പുളിമാത്ത് പഞ്ചായത്തിൽ കടമുക്കിൽ കേരള മഹിളാസംഘം യൂണിറ്റ് രൂപീകരിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മിനി അധ്യക്ഷത വഹിച്ചു.ബി.എസ്.റജി,ജി.ശിശുപാലൻ,വി.രാജു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ദീപ (പ്രസിഡന്റ്),സുഗന്ധി (വൈസ് പ്രസിഡന്റ്),മിനി (സെക്രട്ടറി),നിഷ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.