gk

1. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ച വ്യക്തി?

താക്കൂർദാസ് ഭാർഗവ്

2. ഭരണഘടന നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത ഒരേയൊരു വനിത?

ആനിമസ്‌ക്രീൻ

3. ഭരണഘടനാപദവിയിലിരിക്കേ ഭാരതരത്നം നേടിയ ആദ്യ വ്യക്തി?

ഡോ. എസ്. രാധാകൃഷ്ണൻ

4. ഭരണഘടന നിലവിൽ വരുമ്പോൾ പട്ടികകളുടെ എണ്ണം?

8

5. ഏത് ആർട്ടിക്കിൾ പ്രകാരമാണ് കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചത്?

ആർട്ടിക്കിൾ 21

6. റിട്ട് എന്ന പദത്തിനർത്ഥം?

ആജ്ഞാപിക്കുക

7. മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

11

8. പരിസ്ഥിതി സംരക്ഷണം പരാമർശിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 48 എ

9. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മിറ്റി?

സ്വരൺ സിംഗ് കമ്മിറ്റി

10. രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കുന്നതിനെക്കുറിച്ച് (ഇംപീച്ച്‌മെന്റ്) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 61

11. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

12. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ?

ജ. എം.എം. പരീത്‌പിള്ള

13. ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?

യു.എസ്.എ

14. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന?

അമേരിക്കൻ ഭരണഘടന

15. ഭരണഘടനയിൽ ഭൂപരിഷ്കരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക?

ഒൻപതാം പട്ടിക

16. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്‌പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര?

റഗ്മാർക്ക്

17. സെക്കന്റ് പ്രിഫറൻഷ്യൽ വോട്ടെണ്ണി ജയിച്ച ഇന്ത്യൻ രാഷ്ട്രപതി?

വി.വി. ഗിരി

18. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?

2005 ഒക്ടോബർ 12

19. ആർട്ടിക്കിൾ 352 മുതൽ 360 വരെ ഭരണഘടനയിൽ പ്രതിപാദിക്കുന്നത്?

അടിയന്തരാവസ്ഥ

20. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 324.