കല്ലമ്പലം:ചേന്നൻകോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം 6ന് തുടങ്ങി 10ന് സമാപിക്കും.പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമേ ദിവസവും ദീപാലങ്കാരം.6ന് വൈകിട്ട് 5.30 ന് ചേന്നൻകോട് ജംഗ്ഷനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്യും.വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം പന്തളരാജ പ്രതിനിധി ശശികുമാര വർമ്മ നിർവഹിക്കും.തുടർന്ന് ചികിത്സാ സഹായവിതരണവും,ലഹരി ബോധവത്കരണ ക്ലാസും നടക്കും.വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ് ക്ലാസെടുക്കും.കൃഷി ഓഫീസർ പ്രേമവല്ലി.എം കാർഷികമേള ഉദ്ഘാടനം ചെയ്യും.10ന് രാവിലെ 10ന് കഞ്ഞി സദ്യ,ഉച്ചയ്ക്ക് 2.30ന് ഘോഷയാത്ര.