തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഇന്ന് വൈകിട്ട് 3ന് കായിക സംഗമം നടത്തുമെന്ന് കേരള സർവകലാശാല പ്രോ. വെെസ് ചാൻസലർ പ്രൊഫ. ഡോ.പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗം ജയരാജ് എസ്, ഡോ. ജയരാജൻ, ഡേവിഡ്. ഡി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല വെെസ് ചാൻസലർ പ്രൊഫ. ഡോ. മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് അംഗങ്ങൾ, കേരള ഒളിംബിക് അസോസിയേഷൻ പ്രസി‌ഡന്റ് വി.കെ. സുനിൽ കുമാർ, സ്‌പോ‌ർട്സ് കൗൺസിൽ വെെസ് പ്രസിഡ‌ന്റ് ഒ.കെ. ബിനീഷ്, തിരുവനന്തപുരം സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ തുടങ്ങിയവർ പങ്കെടുക്കും. എെ.എം. വിജയൻ, യു.ഷറഫലി, ഗീതു അന്ന ജോസ്, പി.എസ്. ജീന തുടങ്ങി അറന്നൂറിലധികം കായിക താരങ്ങൾ പങ്കെടുക്കും.