നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയിൽ വ്ളാങ്ങാമുറി വാർഡിന്റെ വിവിധ ഭാഗങ്ങളിലായി 44 ട്രാൻസ്ഫോമറുകൾ പുതിയതായി സ്ഥാപിച്ചു.ട്രാൻസ്ഫോമറുകളുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു നിർവഹിച്ചു. കൗൺസിലർ ഗ്രാമം പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര സെക്ഷൻ അസി.എൻജിനിയർ സനൽകുമാർ വൈദ്യുതി മൂലം ഉണ്ടാകുന്ന അപകടങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി.സബ് എൻജിനിയർമാരായ അശോകൻ, രാധാകൃഷ്ണൻ,ലിജു തുടങ്ങിയവർ സംസാരിച്ചു.