തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ,സിവിൽ,ആർക്കിടെക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഹോട്ടൽ എസ്.പി ഗ്രാന്റ് ഡെയ്സിൽ നടക്കുന്ന 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മെറ്റീരിയൽസ്,മെക്കാനിക്സ്, ആൻ‌ഡ് മാനേജ്മെന്റിന് ഇന്നലെ തുടക്കമായി. കേരള സാങ്കേതിക സർവകലാശാല വെെസ് ചാൻസലർ ഡ‌ോ.രാജശ്രീ എം.എസ്. ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡ‌ോ. ജിജി സി.വി അദ്ധ്യക്ഷത വഹിച്ചു. ഡോ.ആർ.വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡീൻ ഡോ. എസ്.ജയകുമാ‌ർ സ്വാഗതവും ഓർഗനെെസേഷൻ സെക്രട്ടറി ‌ഡോ.അശോക് കുമാ‌ർ നന്ദിയും പറഞ്ഞു.