നെയ്യാറ്റിൻകര: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഭരണഘടനാ ചുമതല നിർവഹിക്കണമെന്ന് ആവശ്യപ്പെട്ട് അസംഘടിത തൊഴിലാളി കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ മതേതര സംഗമം നടത്തി. ഡൽഹിയിൽ കലാപത്തിൽ കൊല്ലപ്പെട്ടവർക്കായി ദീപവും തെളിച്ചു. ചടങ്ങ് മുൻ എം.എൽ.എ ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അമരവിള സുദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ,അഡ്വ.ആർ അജയകുമാർ,അഞ്ചുവന്നി മോഹനകുമാർ,മാധവൻകുട്ടി,ഗ്രാമം പ്രവീൺ,നെയ്യാറ്റിൻകര അജിത്,വഴിമുക്ക് ഹക്കിം,അമ്പലം രാജേഷ്,അഡ്വ. എഡ്‌വിൻ സാം തുടങ്ങിയവർ സംസാരിച്ചു. പാലക്കടവ് വേണു,നെയ്യാറ്റിൻകര സബീർ,ഊരൂട്ടുകാല സുരേഷ്,പാലക്കടവ് മോഹനൻ,എബനീസർ,സനൽകുമാർ,എസ്.കെ അരുൺ,രതീഷ്,അരുൺ സേവ്യർ,മരുതത്തൂർ ഷിബു,റ്റി.വിജയകുമാർ,ഷൈൻദാസ്,കവളാകുളം ശ്രീകുമാർ,സുഗുണന,ജയൻ കാവുവിള തുടങ്ങിയവർ നേതൃത്വം നൽകി.