തിരുവനന്തപുരം: കടലാക്രമണം തടയുന്നതിന് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ പറഞ്ഞു. 17 കോടി ചെലവിട്ട് ആദ്യം പൂന്തുറയിലാണ് പദ്ധതി നടപ്പാക്കുക. ഇതു വിജയിച്ചാൽ ശംഖുംമുഖം വരെ ആറ് കിലോമീറ്റർ ജിയോ ട്യൂബുകൾ സ്ഥാപിക്കും.
തമിഴ്നാട്ടിലെ കടലൂരിൽ ആഴം കുറഞ്ഞ കടലിൽ നടപ്പാക്കിയ പദ്ധതി വിജയിച്ചാൽ കടലാക്രമണം രൂക്ഷമായ ചെല്ലാനം, കൊച്ചി മേഖലകളിലേക്കും ഈ വർഷം വ്യാപിപ്പിക്കും. കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 10,000 ലിറ്റർ സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയാണ് നൽകുന്നത്. സബ്‌സിഡിയില്ലാത്ത മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് നിയന്ത്രിത വിലയ്ക്ക് നൽകുന്നത് ആലോചിക്കും.
കുട്ടനാട്ടിൽ
ജൈവ മീൻ കൃഷി
കടലിലെ മത്സ്യ സമ്പത്ത് ക്രമാതീതമായി കുറയുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ ഒരു മീനും ഒരു നെല്ലും എന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കല്ലുമ്മേക്കായ കൃത്രിമായി ഉത്പാദിപ്പിക്കുന്നതിന് കണ്ണൂരും തൃശൂരും ഹാച്ചറികൾ ഈ വർഷം തുടങ്ങും.
.മിച്ചഭൂമിക്ക്
പട്ടയം
മിച്ചഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള കാലതാമസം പരിഹരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 907എണ്ണത്തിന്റെ റീസർവേ പൂർത്തിയായി. വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററുകൾ ഓൺലൈനാക്കി. കോടതികളിലും ഹരിത ട്രൈബ്യൂണലുകളിലുമുള്ള പട്ടയ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കമ്മിറ്റിയെ നിയമിച്ചു.