നെയ്യാറ്റിൻകര: ഊരൂട്ടുകാല ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭഭരണി തൂക്ക മഹോത്സവം ആരംഭിച്ചു. 9ന് സമാപിക്കും. ഇന്ന് രാവിലെ 8ന് പന്തീരടിപൂജ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകിട്ട് 6.30ന് നാടൻപാട്ട്, രാത്രി 9.45ന് വിളക്കെഴുന്നള്ളിപ്പ്. നാളെ ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകിട്ട് 6.30ന് നൃത്തം. 8ന് രാവിലെ 7.30ന് പൊങ്കാല, 8ന് കരോക്കെ ഗാനമേള, 9.45ന് പൊങ്കാല നേദിക്കൽ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകിട്ട് 4.30ന് ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, കാവടി. 6.30ന് മ്യൂസിക് നൈറ്റ്, രാത്രി 8ന് വില്ലോട്ടം. 9ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകിട്ട് 4.30ന് നേർച്ചതൂക്കം, രാത്രി നൃത്തനാടകം, 10.30ന് ഗുരുസി, തുടർന്ന് ആറാട്ട്, കൊടിയിറക്ക്.