കാട്ടാക്കട:കെ.പി.എം.എസ് കണ്ടല ശാഖാ സെക്രട്ടറിയും കെ.പി.വൈ.എം ജില്ലാ കമ്മിറ്റി അംഗവുമായ ശക്തി കുമാറിന്റെ വീട്ടിൽ കയറി ഗർഭിണിയായ ഭാര്യ ആശയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാനും ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. കെ.പി.എം.എസ്,കെ.ഡി.പി സംഘടനകളുടെ നേതൃത്വത്തിൽ തൂങ്ങാംപാറയിൽ നിന്നു ആരംഭിച്ച ധർണ കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് പന്തളം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ലാ ട്രഷറർ കണ്ടല സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട താലൂക്ക് പ്രസിഡന്റ് അനിക്കുട്ടൻ, സെക്രട്ടറി പുനവൂർ സുരേന്ദ്രൻ, കെ.പി.വൈ.എം ജില്ലാ സെക്രട്ടറി മുകേഷ്,ജില്ലാ കൺവീനർ ടി.എസ്.ജോയ്,കെ,ഡി.പി വർക്കിംഗ് പ്രസിഡന്റ് വേട്ടമുക്ക് അശോകൻ, ബി.എസ്.പി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് വെളിയങ്കോട് ഗിരീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.