corona

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പുതുതായി 21 പേർ നിരീക്ഷണത്തിലായി. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ 2 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 3 പേരും നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 160 പേർ നിരീക്ഷണത്തിലുണ്ട്.

ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2586 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 8 പേരെ നിരീക്ഷണത്തിലാക്കി.

ഹെൽപ്പ്ലൈൻ നമ്പർ

ദിശ - 0471 2552056

കളക്ടറേറ്റ് കൺട്രോൾ റൂം - 0471 2730045, 2730067