malinyam

പാലോട്: രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കാനുള്ള ഒരു പ്രദേശമായി നന്ദിയോട് പഞ്ചായത്തിലെ ജനവാസ മേഖലകളായ കാലങ്കാവ് ,കടുവാച്ചിറ, നാഗര തുടങ്ങിയ പ്രദേശങ്ങൾ മാറി. ജില്ലയിലെ തന്നെ പ്രശസ്തമായ ജവഹർ നവോദയ സ്കൂളിന് മുന്നിലെ വിജനമായ പ്രദേശത്താണ് കൂടുതലും മാലിന്യം തള്ളുന്നത്. കോഴി പന്നി ഫാമുകളിലെ മാലിന്യങ്ങളും ഹോട്ടൽ മാലിന്യവുമാണ് ഇത്തരത്തിൽ ജനവാസ മേഖലയിൽ തള്ളുന്നത്. അറവ് മാലിന്യങ്ങൾ ചാക്കിൽ കെട്ടി ജലാശയങ്ങളിൽ തള്ളുന്നതിനാൽ മാലിന്യം വെള്ളത്തിൽ കലർന്ന് കുടിവെള്ളവും കിട്ടാക്കനിയായി.

കാട്ടുമൃഗങ്ങൾ ഭക്ഷണം തേടി എത്തുന്നത് ഇത്തരം പ്രദേശങ്ങളിലാണ്. ഇവിടെ വച്ച് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ നിരവധിയാണ്. ഇവരിൽ പലർക്കും ചികിത്സാ സഹായങ്ങൾ പോലും സർക്കാരിന്റെ ചുവപ്പ് നാsയിൽ കുടുങ്ങി ലഭിക്കുന്നുമില്ല. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത അനധികൃത ഫാമുക്കൾക്കെതിരെ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.