നെയ്യാറ്റിൻകര:പെരുംങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും പെരുംങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ.സുനിതയുടെ അദ്ധ്യക്ഷതയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഗവർണർ ഡോ.എ.ജി.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പി.സുജാത കുമാരി,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.ഗീതാ രാജശേഖരൻ,കെ.കെ.സജയൻ,തൃപ്പലവൂർ പ്രസാദ്, ഐ.സൈമൺ,വത്സലകുമാരി,ജയകുമാരി,സരസ്വതി,ഡോ.ശിവകുമാർ,ഡോ.ബെൻസിലാൽ വിൽസ് സുന്ദർ സഹായം, മോഹനകുമാർ,എസ്.സുനിത,പ്രീജകുമാരി,നിഷ,രജി എന്നിവ‌ർ പ്രസംഗിച്ചു.