re-perng

വെഞ്ഞാറമൂട്: വാമനപുരം പാടത്ത് യന്ത്രവത്കൃത കൊയ്ത്തുത്സവം നടന്നു. നെൽ കതിരുകൾ കൊയ്ത് കെട്ടുകളാക്കി മാറ്റുന്ന റീപ്പർ കം ബയിൻഡർ എന്ന യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്തുത്സവം നടന്നത്. കൊയ്ത്തുത്സവം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷീലാകുമാരി, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബി. സന്ധ്യ, പഞ്ചായത്തംഗം രാജീവ് പി. നായർ, പാടശേഖര സമിതി സെക്രട്ടറി കുറ്ററ അനിൽ, സുരേഷ്, ജയകുമാർ, ഡോ. ബിനു ജോൺ സാം, ജി .ചിത്ര, ദീപ ബി.കെ, മനു തുടങ്ങിയവർ പങ്കെടുത്തു.