വെമ്പായം: പിരപ്പൻകോട്ടെ ക്ഷേത്ര കിണറ്റിൽ നിന്ന് കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെടുത്തു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കിണർ വൃത്തിയാക്കുമ്പോഴാണ് തൊഴിലാളികൾ ആയുധങ്ങൾ കണ്ടെത്തിയത്.വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളായ അണ്ണൽ ദേവീക്ഷേത്രം,പിരപ്പൻകോട് മുത്താരമ്മൻ കോവിൽ,തിരുനെല്ലൂർക്കോണം ശിവക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ സെപ്തംബർ 7 ന് പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഈ ദൗത്യത്തിന് ഉപയോഗിച്ച ശേഷം കിണറ്റിൽ ഉപേക്ഷിച്ചതാകാം ഈ ആയുധങ്ങളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധകൾക്കായി ഇവ സ്റ്റേഷനിലേക്ക് മാറ്റി.
ഫോട്ടോ: ക്ഷേത്രത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ