വെമ്പായം:പിരപ്പൻകോട് അണ്ണൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക കുംഭ പുണർത മഹോത്സവത്തിന് ഇന്ന് തിരിതെളിയും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവം 10ന് സമാപിക്കും.ഇന്ന് രാവിലെ 5ന് നടതുറക്കൽ,6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,9.50ന് തൃക്കൊടിയേറ്റ്,തുടർന്ന് കഞ്ഞിസദ്യ,രാത്രി 7ന് കാപ്പ് കെട്ടി കുടിയിരുത്ത്,7ന് രാവിലെ 6.40ന് തോറ്റംപാട്ട് ഉച്ചയ്ക്ക്, 12ന് അന്നദാനം,രാത്രി 7ന് പ്രതിഭകളെ ആദരിക്കൽ,8ന് നൃത്തനൃത്ത്യങ്ങൾ,8ന് രാവിലെ 10ന് നാഗരൂട്ട്,12ന് അന്നദാനം,രാത്രി 7.45ന് മാലപ്പുറം പാട്ട്,9ന് ഉച്ചയ്ക്ക് 12ന് അന്നദാനം,10ന് രാവിലെ 9ന് സമൂഹ പൊങ്കാല,കലശാഭിഷേകം,കളഭാഭിഷേകം,ലഘുഭക്ഷണ വിതരണം,വൈകിട്ട് 4ന് ഘോഷയാത്ര,ചപ്രം എഴുന്നെള്ളിപ്പ്,രാത്രി 8ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.