fire

വെഞ്ഞാറമൂട്:കീഴായിക്കോണത്ത് രണ്ടിടങ്ങളിലുണ്ടായ തീ പിടിത്തത്തില്‍ മൂന്നര ഏക്കറോളം പുരയിടത്തിലെ കുറ്റിക്കാടിന് തീപിടിച്ചു.കഴിഞ്ഞ ദിവസം രാവിലെയാണ് ശാലിനി ഭവൻ സ്കൂളിന് പിന്നിൽ പ്രവർത്തിക്കുന്ന ഷാജിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ രണ്ടേക്കറോളം കുറ്റക്കാടിന് തീ പിടിച്ചത്.വൈകിട്ട് 5 മണിയോടെ സമീപത്തെ ഒന്നര ഏക്കർ പുരയിടത്തിനും തീപിടിച്ചു.രണ്ടിടത്തും വെഞ്ഞാറമൂട് അഗ്നി സുരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി.