വെള്ളനാട്:വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ 2020-21വർഷത്ത പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 6ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.രംജിത്ത് വാർഷിക പദ്ധതി അവതരിപ്പിക്കും.ജില്ലാ പഞ്ചായത്തംഗം വി.വിജുമാഹൻ,എൽ.പി.മായാദേവി,അൻസജിതാറസൽ,വി.കെ.രമാകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.റീന,ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും.