അന്തിയൂർ: കല്ലൂംമൂട് മഹാദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവവും മൂലദേവത പ്രതിഷ്ഠ വാർഷികവും നാളെ മുതൽ 13 വരെ നടക്കും. നാളെ 6ന് കൊടിമര ഘോഷയാത്ര, 7ന് എതൃത്ത് പൂജ, 8ന് കലശപൂജ, 8.30ന് പ്രഭാതഭക്ഷണം, 11.59ന് കൊടിയേറ്റ്, 12.45ന് സമൂഹസദ്യ, രാത്രി 7ന് ഗുരുവനന്ദനം, 8.40ന് ഡാൻസ്. 8ന് രാവിലെ 8.30ന് പ്രഭാതഭക്ഷണം, രാത്രി 7.30ന് വാർഷിക മഹോത്സവ സമ്മേളനം എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ ഭദ്രദീപം തെളിക്കും. ഉത്സവകമ്മിറ്റി പ്രസിഡന്റ് എൻ.ബി. പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. കമ്മിറ്റി സെക്രട്ടറി രാഹുൽ.ആർ.ജി, കേരള യൂണിവേഴ്സിറ്റി അസി. പ്രൊ. ഡോ. എം.എ. സിദ്ധിഖ്, എസ്.എൻ.ഡി.പി കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്, ക്ഷേത്ര കമ്മിറ്റി അംഗം തമ്പിരാജാംബിളി എന്നിവർ പങ്കെടുക്കും. രാത്രി 9ന് സ്ക്രീൻ പ്ലേ. 9ന് രാത്രി 7.30ന് സാംസ്കാരിക സമ്മേളനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം അന്തിയൂർ ശാഖ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസം പ്രസിഡന്റ് എൻ. വാസു സുവിനീർ പ്രകാശനം ചെയ്യും. അന്തിയൂർ ശാഖ സെക്രട്ടറി ആർ. ഗിരീഷ് കുമാർ, എം.എൽ.എ മാരായ കെ. ആൻസലൻ, എം. വിൻസെന്റ്, ഡോ. ഫൈസൽഖാൻ ( നിംസ് ഹോസ്പിറ്റൽ), ഡോ. ജയന്തി( ജയന്തി ഫെർട്ടിലിറ്റി ഹോസ്പിറ്റൽ), ഡോ. ഇതിയന്നൂർ ശ്രീകുമാർ, ഡോ. മഹേഷ് കിടങ്ങിൽ( കൗമുദി ടി.വി), അന്തിയൂർ ശാഖ വൈസ് പ്രസിഡന്റ് പ്ലാവിള.എസ്. ജയരാം എന്നിവർ പങ്കെടുക്കും. 8.30ന് ഭക്തിഗാനസുധ. 10ന് രാവിലെ 6.30ന് മഹാചണ്ഡികാഹോമം, 8.30ന് പ്രഭാതഭക്ഷണം, 10ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, വൈകിട്ട് 6.15ന് പൂർണഹൂതി, 6.30ന് നെയ്യ് വിളക്ക് സമർപ്പണം, 8.30ന് ഗാനമേള. 11ന് രാവിലെ 8.30ന് പ്രഭാതഭക്ഷണം, 7ന് പുഷ്പാഭിഷേകം, 8.15ന് കളരിപ്പയറ്റ്, 2ന് 8.30ന് പ്രഭാതഭക്ഷണം, 9.45ന് സൗജന്യ മെഡിക്കൽ ക്യാമ്പ്, 10ന് അഷ്ടനാഗപൂജ, ഉച്ചയ്ക്ക് 7ന് പുഷ്പാഭിഷേകം, 8.30ന് ഡാൻസ്. 13ന് രാവിലെ 8.30ന് പ്രഭാതഭക്ഷണം, 9.40ന് പൊങ്കാല, വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, രാത്രി 11ന് പൂപ്പട, കൊടിയിറക്ക്, 11.50 മംഗള ഗുരുസി. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 8.15 കഴിഞ്ഞ് ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കും.