പൂവാർ: ശൂലംകുടി ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ 85-ാമത് അമ്മൻകൊട മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്രതന്ത്രി തിരുവല്ല കുഴിക്കാട്ടില്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന ഉത്സവം 10 ന് സമാപിക്കും. 6 ന് രാവിലെ 11ന് നാഗരൂട്ട്, വൈകിട്ട് 7ന് ഭജന, രാത്രി 9.30 ന് ഡാൻസ് , 7 ന് വൈകിട്ട് 7ന് ശ്രീ ധർമ്മശാസ്താ ഭജന സമിതിയുടെ ശരണ ധ്വനി, രാത്രി 9.30 ന് ഭക്തിഗാനമേള, 8 ന് രാവിലെ 8.15ന് നാരായണീയ പാരായണം, രാത്രി 9.30 ന് നാടൻ പാട്ടും നാടകീയ ദൃശ്യാവിഷ്കാരവും, 9 ന് വൈകിട്ട് 4ന് വിൽപ്പാട്ട് , 5 ന് കുംഭം എഴുന്നെള്ളിപ്പും ഘോഷയാത്രയും, രാത്രി 10 ന് ആലപ്പുഴ മാജിക് വിഷൻ അവതരിപ്പിക്കുന്ന ഹാസ്യ മാന്ത്രികം, 10ന് രാവിലെ 8ന് വിൽപ്പാട്ട്, 8.15ന് തട്ടപൂജ, താലപ്പൊലി, തുലാഭാരം, തുടർന്ന് നെയ്യാണ്ടിമേളം, 8.30 ന് പൊങ്കാല, പുറത്തെഴുന്നെള്ളത്ത്.