പാലോട്:പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ്,ഡിപ്പാർട്ട്മെന്റ്,ഒഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.അബ്ദുൾകലാം ഉദ്ഘാടനം ചെയ്തു.ഡോ.പി.നുസൈഫാബീവി അധ്യക്ഷയായി. യൂണിവേഴ്സിറ്റി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ. പ്രിൻസ്,ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രഞ്ജൻ ഡോ. മാത്യുഡാൻ,ടെക്നിക്കൽ ഓഫീസർ ഡോ.ഗീതാകുമാരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.ഡോ. എ ആർ.വിജി,ഡോ.ജയരാജ്,ഡോ.ഷീജ,ശ്രീരൂപ് തുടങ്ങിയവർ സംസാരിച്ചു.