കാട്ടാക്കട:തോട്ടമ്പറ ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന് വൈകിട്ട് 3ന് സ്കൂൾആഡിറ്റോറിയത്തിൽ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.എം.എൽ.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.ഗ്രാമ പഞ്ചായത്തംഗങ്ങൾ,ഹെഡ്മിസ്ട്രസ് സി.ബി.അജിത,മദർ പി.ടി.എ പ്രസിഡന്റ് രമ്യമോൾ,സ്റ്റാഫ് സെക്രട്ടറി സുനിതകുമാരിഎന്നിവർ സംസാരിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.