kovid

വർക്കല: കൊറോണ രോഗത്തിനെതിരെ (കോവിഡ് 19) മന്നാനിയ്യ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ബോധവത്കരണ കലാജാഥ നടത്തി. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച കലാജാഥ മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽകലാം ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാഡമിക് കോ-ഓർഡിനേറ്രർ യഹിയ, പ്രോഗ്രാം കൺവീനർ ഷംന, വൈസ് പ്രിൻസിപ്പൽ സന്ധ്യകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ എന്നിവർ സംസാരിച്ചു. കരാട്ടെ, ചവിട്ടുനാടകം, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ ജാഥ വർക്കലയിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.