തിരുവനന്തപുരം : മയ്യനാട് സംഗമം കുടുംബാംഗങ്ങളുടെ ഒരു ഒത്തുചേരൽ 8ന് രാവിലെ 9.30ന് പാളയം എ.കെ.ജി സെന്ററിന് സമീപമുള്ള ഹസൻ മരയ്ക്കാർ ഹാളിൽ നടക്കും. കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്ന മയ്യനാടിന്റെ സ്മരണകൾ,ഇന്നത്തെ ചിന്ത,അംഗങ്ങളുടെ സർഗാത്മക കഴിവുകളുടെ അവതരണം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളിൽ ഏവരും സകുടുംബം പങ്കുചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447315585 (രാജൻ കെ.രമേശ്, പ്രസിഡന്റ്), 9447102814 (വി. ശ്യാംപ്രകാശ്.സെക്രട്ടറി).