വർക്കല:മികച്ച ഗ്രാമപഞ്ചായത്തിനുളള 2017-18ലെ സ്വരാജ് ട്രോഫി പുരസ്കാരത്തുക ഉപയോഗിച്ച് ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നിർമ്മിച്ച മിനി ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ ഓഫീസ് ഉദ്ഘാടനവും,അഞ്ച് പട്ടികജാതി കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ സംരംഭത്തിനുളള റിവോൾവിംഗ് ഫണ്ട് വിതരണവും,തയ്യൽ പരിശീലനം പൂർത്തിയാക്കിയ 180 കുടുംബശ്രീ അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും എം.എൽ.എ നിർവഹിച്ചു.മികച്ച ക്ലാസ് റൂം ലൈബ്രറി സജ്ജീകരിച്ച മുത്താന ഗവ.എൽ.പി സ്കൂളിനെയും ആദരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.സുപിൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ജയസിംഹൻ,അരുണ.എസ്.ലാൽ,മുഹമ്മദ് ഇക്ബാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജനാർദനക്കുറുപ്പ്,കുട്ടപ്പൻ തമ്പി,ജയലക്ഷ്മി,സുഭാഷ്,തങ്കപ്പൻ, വിജയ.എസ്, ശ്രീലേഖക്കുറുപ്പ്, ജസി,ബീന,എസ്.റാംമോഹൻ,ഗീതാകുമാരി,രജനി പ്രേംജി,സി.ഡി.എസ് ചെയർപെഴ്സൺ ബേബി സേനൻ തുടങ്ങിയവർ സംസാരിച്ചു.