വിതുര:ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിധിയിലുള്ള പ്രധാന കേന്ദ്രങ്ങളിൽ നിന്ന് തിങ്കളാഴ്ച രാവിലെ മൂന്നു മണി മുതൽ സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുമെന്ന് കൺട്രോളിംഗ് ഇൻസ്പെക്ടർ അറിയിച്ചു.കല്ലാർ,ആനപ്പാറ,ജഴ്സിഫാം,മലയടി,വിനോബാനികേതൻ,ചെറ്റച്ചൽ,ആനപ്പെട്ടി,വിതുര കലുങ്ക്,പട്ടൻകുളിച്ചപാറ,മേമല,പൊന്നാംചുണ്ട്,തെന്നൂർ,സൂര്യകാന്തി,ചെറ്റച്ചൽ,ചായം,ചാരുപാറ എന്നിവടങ്ങളിൽ നിന്നാണ് ആറ്റുകാലിലേക്ക് സർവീസ് നടത്തുന്നത്. മറ്റേതെങ്കിലും സ്ഥലത്തു നിന്ന് സർവീസ് വേണമെങ്കിൽ വിതുര ഡിപ്പോയിൽ ബന്ധപ്പെടണം.ഫോൺ:0472-2858686.